കാടാമ്പുഴയിൽ ഗർഭിണിയെയും മകനെയും കൊന്ന സംഭവത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി മുഹമ്മദ് ഷെരീഫ് 75000 രൂപ പിഴയും ഒടുക്കണം. 2017 മേയിലായിരുന്നു യിരുന്നു സംഭവം.കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ ദില്‍ഷാദ് എന്നിവരെയും പ്രതി കൊലപ്പെടുത്തിയത്.

കഴുത്ത് ഞെരിക്കുന്നതിനിടയിൽ ഉമ്മുസൽമ പ്രസവിക്കുകയും കൃത്യമായ പരിചരണമില്ലാതെ നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു. മരിച്ച ഉമ്മു സൽമയുടെ വീട്ടിൽ കൽപ്പണിക്ക് എത്തിയ പ്രതി ഇവരുമായി അടുപ്പത്തിലാവുകയായിരുന്നു. ഉമ്മു സൽമയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് ഷെരീഫിലേക്ക് എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *