റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചുറിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല.ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല.ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.2023 ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറിൽ, 35 ബിപിഎസ് വർദ്ധനവും 2022 ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളിൽ 50 ബിപിഎസ് വീതവും റിപ്പോ വർദ്ധിപ്പിച്ചിരുന്നു. അതായത്, കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം.2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
