കോഴിക്കോട് നാദാപുരം നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റ ശ്രീ കോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തയത്. ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങൾ പൊളിക്കാനുള്ള ശ്രമവുമുണ്ടായി. ക്ഷേത്രത്തിന്റ നാലമ്പലത്തിന്റ ഓടുകൾ നീക്കിയാണ്
മോഷ്ടാവ് ക്ഷേത്രത്തിനകത്ത് കടന്നത്. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു മോഷണം .
രണ്ട് ഭണ്ഡാരങ്ങളിൽ നിന്നായി അര ലക്ഷം രൂപയോളം നഷ്ടപെട്ടതായാണ് കണക്കാക്കുന്നത്. 3 മാസ
ത്തിലധികമായ തുറക്കാത്ത ഭണ്ഡാരത്തിൽ നിന്നാണ് പണം നഷ്ടമായത് . ഇന്ന് രാവിലെ മേൽശാന്തി നട തുറക്കാൻ
എത്തിയപ്പോളാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത് .നാദാപുരം എസ് ഐ എസ് ശ്രീജിത്തി
ന്റെ നേതൃത്വത്തിൽ പോലീസും , പേരാമ്പ്ര നിന്നെത്തിയ കെ 9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജാംങ്കോയും ക്ഷേത്രത്തിൽ പരിശോധന നടത്തി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.