ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​ബാ​ബു എം​എ​ല്‍​എ.ജോജു ജോർജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കെ ബാബു പറഞ്ഞു . മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിച്ചു . സിനിമാ നടൻമാർക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. കൊ​ച്ചി​യി​ലെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ത് ജോ​ജു​വാ​ണ്. ഒ​ത്തു​തീ​ര്‍​പ്പി​ല്‍​നി​ന്ന് ജോ​ജു​വി​നെ പി​ന്തി​രി​പ്പി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ബാ​ബു ആ​രോ​പി​ച്ചു.
സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കിൽ ആംബുൻസിൽ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞു
ജോജുവിനെതിരെ കേസെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹിള കോൺഗ്രസ് . സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്‍റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *