മലപ്പുറം: മലപ്പുറം തിരൂരിൽ ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയെന്ന അധ്യാപികയുടെ പരാതിയിൽ ബിരിയാണി വിറ്റ ഹോട്ടലിനെതിരെ നടപടി. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മെൻറ് അസിസ്റ്റൻഡ് കമ്മീഷണർ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസർ എം.എൻ ഷംസിയ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഹോട്ടലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.തിരൂർ ഏഴൂർ പി.സി പടിയിലെ കളരിക്കൽ പ്രതിഭയാണ് മുത്തൂരിലെ പൊറോട്ട സ്റ്റാളിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ബിരിയാണി ഓർഡർ ചെയ്തത്. ഇതിൽ കോഴിത്തല കണ്ടതിനെ തുടർന്ന് തിരൂർ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രതിഭ പരാതി നൽകിയിരുന്നു. നാല് ബിരിയാണിയാണ് ഓർഡർ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് ബിരിയാണിക്കകത്ത് കോഴിത്തല കണ്ടത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തെ പാർസൽ പൊട്ടിച്ചപ്പോഴായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *