കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സമസ്ത സെക്രട്ടറി മുക്കം ഉമര്‍ ഫൈസിക്കെതിരെ നടപടിയുമായി സമസ്ത. അധിക്ഷേപ പരാമര്‍ശത്തില്‍ ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഉമര്‍ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.

ഉമര്‍ ഫൈസിക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമസ്തയുടെ നടപടി. ഉമര്‍ ഫൈസിയുടെ പ്രസ്താവനക്ക് തങ്ങളുമായി ബന്ധമില്ലെന്ന സമസ്ത മുശാവറയുടെ പേരിലുള്ള ഒഴുക്കന്‍ മറുപടിയില്‍ വിഷയം തീരില്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാദിയാവാന്‍ യോഗ്യതയില്ലെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ അധിക്ഷേപ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *