കൊച്ചി: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസഡര്‍ കാറിനാണ് തീപിടിച്ചത്. പെരുമ്പാവൂര്‍- ആലുവ- മൂന്നാര്‍ റോഡില്‍ ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.

കാറില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ട ഉടനെ ജോര്‍ജും കുടുംബവും പുറത്തിറങ്ങിയിരുന്നു. ഇവരിറങ്ങി അല്‍പസമയത്തിനുള്ള കാറിനുള്ളില്‍ തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രധാന റോഡായതിനാല്‍ ഫയര്‍ഫോഴ്സ് എത്തുന്നത് വരെ ഗതാഗതക്കുരുക്കുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *