ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് കൊണ്ടാണ് പളളികളില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമര്‍ശിച്ചു.
മത നിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുകയും ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വര്‍ഗീയ ചേരിതിരിവ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ അനുവദിക്കരുത്. ഹലാല്‍ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും’ കോടിയേരി പറഞ്ഞു.തലശേരിയില്‍ ആര്‍.എസ്.എസ് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും പാളയം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.
അധികാര ദല്ലാളന്മാരായി പാര്‍ട്ടി സഖാക്കള്‍ മാറരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങള്‍ ആകരുത്. ഗൂണ്ടാ സംഘങ്ങളെ ഒരു തരത്തിലും സംരക്ഷിക്കരുതെന്നും അങ്ങനെ വന്നാല്‍ ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ഒറ്റപ്പെടുമെന്നും കോടിയേരി പറഞ്ഞു.
