തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ വ്യാജ നിയമന ഉത്തരവ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടുതല്‍ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായത്. കൂടുതല്‍ പേര്‍ക്ക് വ്യാജ നിയമന ഉത്തരവ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.
അരവിന്ദ് ബവ്‌കോയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പൊലീസ് കണ്ടെത്തി. അരവിന്ദന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തമുള്ളതായും പൊലീസിന് തെളിവ് ലഭിച്ചു. കണ്‍ന്റോണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം.