ബൈക്കിൽ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് പരസ്യമായി അടിച്ച് യുവാവ്. ഹരിയാനയിലാണ് സംഭവം നടന്നത്. കമൽ എന്ന യുവാവാണ് യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ഈ സംഭവം റെക്കോർഡ് ചെയ്യപ്പെട്ടത്. ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.

ബൈക്കുമായി എത്തിയ കമൽ യുവതിയോട് തന്റെ വണ്ടിയിൽ കയറാൻ ആവശ്യപ്പെടുന്നതും അത് നിരസിച്ച യുവതി ഒരു ഓട്ടോറിക്ഷയിലേക്ക് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്നാണ് യുവതിയെ ഇയാൾ കൈയ്യിലിരുന്ന ഹെൽമറ്റ് കൊണ്ട് അടിച്ചത്. ശേഷം യുവതി തന്റെ ഹാൻഡ് ബാഗ് കൊണ്ട് ഇയാളെ തിരിച്ചടിക്കുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കമലിന്റെ അയൽവാസിയാണ് ഈ യുവതി. ബൈക്കിൽ കയറാൻ വിസമ്മതിച്ചതിനാണ് കമൽ ഹെൽമറ്റ് കൊണ്ട് പരസ്യമായി യുവതിയെ അടിച്ചത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്, ഗുരുഗ്രാം എസിപി മനോജ് കെ പറഞ്ഞു.

സംഭവത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *