ഇന്നലെ ഗൂഡലൂർ പന്തലൂരിൽ മൂന്ന് വയസ്സുക്കാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തൊണ്ടിയാളം ഭാഗത്തു നിന്നാണ് പുലിയെ പിടിച്ചത്. നാല് പേർ അടങ്ങുന്ന വനവകുപ്പ് സംഘം വൈകുന്നേരം 3.30നു മയക്കു വെടി വച്ചാണ് പുലിയെ പിടികൂടിയത്. നാട്ടുക്കാർ വലിയ പ്രതിഷേധത്തിൽ തന്നെയാണ് ഇപ്പോഴും. പുലിയെ കൊന്ന ശേഷം കാണിച്ചു തരണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ആണ് നാട്ടുകാരുടെ നിലപാട്. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്തു ലക്ഷം രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.ഈ കുട്ടിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധമാണ് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂരിൽ ഇന്നലെ മുതൽ. താലൂക്കിൽ ഇന്ന് ഹർത്താൽ ആചാരിക്കുകയാണ്. ഭരണ കക്ഷി ഒഴികെയുള്ള എല്ലാ പാർട്ടിക്കാരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെടുകയും ചെയ്തു. റോഡിൽ കൂടിയ നാട്ടുക്കാരെ പോലിസ് എത്തിയാണ് മാറ്റിയാണ്. പന്തല്ലൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ ആയിട്ടില്ല. വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *