പോലീസ് മാമന് ഇരിക്കട്ടെ ഒരു സല്യൂട്ട്…..ഹൃദയം കവർന്ന് നേഹ മോൾ

0

പൊതുവെ പൊലീസ് എന്ന് പറഞ്ഞാൽ കൊച്ചു കുട്ടികൾക്ക് ഏറെ പേടിയാണ്. പക്ഷെ ഇവിടെ മിടുക്കിയ്ക്ക് പൊലീസ് മാമനെ ഒരു പേടിയുമില്ല. കേരള പൊലീസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ രസകരമായ വീഡിയോയാണ് വന്നിരിക്കുന്നത്.

പൊലീസ് ജീപ്പിൻ്റെ അടുത്ത് കാര്യമായി ഒരാളുമായി സംസാരിച്ച് നിന്ന പൊലീസുകാരൻ്റെ അടുത്തേക്ക് ഒരു കൊച്ചു മിടുക്കി ഓടി വരുന്നത് കാണാം. പ്രതീക്ഷിക്കാതെ എത്തിയ കുഞ്ഞ് അതിഥിയെ നോക്കുന്ന പൊലീസുകാരൻ കണ്ട് കാഴ്ച അദ്ദേഹത്തിൻ്റെ മനസ് നിറയ്ക്കുന്നതായിരുന്നു.

പൊലീസ് മാമനെ നോക്കി രസകരമായി ഒരു സല്യൂട്ടാണ് അവൾ നൽകിയത്. ഉടൻ തന്നെ ആ സല്യൂട്ട് സ്വീകരിച്ച് തിരിച്ച് ആ കുഞ്ഞിന് ഒരു സല്യൂട്ട് നൽകാനും പൊലീസുകാരൻ മറന്നില്ല. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബിജുവാണ് വീ‍ഡിയോയിലുള്ള പൊലീസുകാരൻ.

സന്തോഷത്തോടെ പൊലീസ് മാമൻ്റെ സല്യൂട്ടും സ്വീകരിച്ച് തിരിച്ച് ഓടിവരുന്ന നേഹക്കുട്ടി പൊലീസുകാരുടെ മാത്രമല്ല സോഷ്യൽ മീഡിയയുടെ മുഴുവൻ ഹൃദയം കവർന്ന് കളഞ്ഞു എന്നതാണ് യാഥാർത്ഥ്യം. കുഞ്ഞുമോളുടെ സ്നേഹ അഭിവാദ്യം എന്ന തലക്കെട്ടോടു കൂടിയാണ് കേരള പൊലീസ് വീ‍ഡിയോ പങ്കുവെച്ചത്. എത്ര മനോഹരമായ കാഴ്ചയെന്ന് വീഡിയോയ്ക്ക് താഴെ പലരും കമൻ്റുകളുമിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here