
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും മികച്ച നേട്ടവുമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ സി.പി. നിദ ജന്ന.
ഹൈസ്‌കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ അറബിക് പോസ്റ്റർ നിർമ്മാണത്തിലും അറബിക് കഥാ രചനയിലും എ ഗ്രേഡ് നേടിയ നിദ തുടർച്ചയായി മൂന്നാം വർഷമാണ് ഈ നേട്ടം കൈ വരിക്കുന്നത്. ജി.ഒ.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.ഇതേ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപകനായ സി.പി. മുസ്തഫ, റൈഹാനത്ത് ദമ്പതികളുടെ മകളാണ് നിദ ജന്ന.
കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതേ വിഷയങ്ങൾക്ക് നിദ ജന്ന ഉന്നത വിജയം നേടിയിരുന്നു.സഹോദരിമാരായ സി.പി. ശമീമ അറബി ഉപന്യാസം, അറബി കഥാരചന,
അടിക്കുറിപ്പ് തയ്യാറാക്കൽ എന്നിവയിലും സി.പി. ശാദിയ അറബി പ്രസംഗം, അറബി ഉപന്യാസം എന്നിവയിലും സംസ്ഥാന തല വിജയികളായിരുന്നു.