ജില്ലയിൽ 1 മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വീരനശികരണത്തിനുള്ള (ആൽബന്റസോൾ ഗുളിക വിതരണം ചെയ്തു. സ്കൂളുകൾ, അംഗൻവാടികൾ എന്നിവ വഴിയാണ് വിരഗുളികയായ ആൽബന്റസോൾ വിതരണം ചെയ്തത്.. അധ്യാപകരുടെ സാനിധ്യത്തിൽ കുട്ടികൾ വിരഗുളിക കഴിച്ചു.ഇന്ന് ഏതെങ്കിലും കാരണവശാൽ ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജനുവരി 12 ലെ മോപ്പ് അപ്പ് ദിനത്തിൽ ഗുളിക കഴിക്കണം.
വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സംജിത്ത്. സി.വി നിർവ്വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ. എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രാജാറാം കെ കെ മുഖ്യ പ്രഭാഷണം നിർവഹിച്ചു.ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ . നവ്യ ജെ തൈക്കാട്ടിൽ , വാർഡ് മെമ്പർ അനിൽ കുമാർ .വി, ടെക്നിക്കൽ അസിസ്റ്റൻറ് സുരേന്ദ്രൻ എൻ, എം സി എച്ച് ഓഫീസർ രമണി കെ എൻ , ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോ. ഭവില എൽ, കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സജീഷ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ എം എന്നിവർ സംസാരിച്ചു.
