നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചനനടത്തിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപിന്റെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം മടങ്ങി. ആലുവയിലെ പത്മസരോവരം വീട്ടിന് മുന്നില്‍ രണ്ടംഗ ക്രൈംബ്രാഞ്ച് സംഘം രാവിലെതന്നെ എത്തിയിരുന്നു. എന്നാല്‍ കേസിന്റെ വിധി വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നിര്‍ദേശപ്രകാരം സംഘം മടങ്ങിയത്.
രാവിലെ 10.30-ഓടെയാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞതെങ്കിലും പത്ത് മണിയോടെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീടിന് സമീപമെത്തി. ജാമ്യഹര്‍ജി തള്ളിയാല്‍ ദിലീപിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറെടുത്താണ്‌ ക്രൈംബ്രാഞ്ച് സംഘം എത്തിയത്.
ദിലീപ് പോകാനിടയുള്ള മറ്റിടങ്ങളിലും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. വിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അടുത്ത നടപടിയിലേക്ക് മടങ്ങുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *