ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതിയുടെ വിധിയിൽ പരാമർശം.ദിലീപ് അടക്കമുള്ള ആറ് പ്രതികൾ ഫോണുകൾ ഹാജരാക്കത്തത് നിസ്സഹകരണമായി പരിഗണിക്കാനാവില്ലെന്നും കൈവശമുള്ള ഫോണുകൾ പ്രതികൾ കൈമാറിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു പാതിവെന്ത വസ്തുതകള്‍ വച്ച് കോടതി നടപടികളെ ചോദ്യം ചെയ്യരുത്- ഉത്തരവില്‍ കോടതി പറഞ്ഞു. അഞ്ച് വ്യവസ്ഥകളിലാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. കേസില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി നല്‍കി. ഏതെങ്കിലും സാഹചര്യത്തില്‍ അത് ലംഘിക്കപ്പെട്ടാല്‍ പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാം. പ്രതികള്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു. കേസില്‍ ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *