കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയിലിരുത്തി ഉടുപ്പിയിലെ ജൂനിയര്‍ പി.യു കോളേജ്. ഇവര്‍ക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജിന്റെ നിലപാട്. ഹിജാബ് ഒഴിവാക്കാത്ത പക്ഷം ഇവര്‍ക്ക് ക്ലാസെടുക്കില്ലെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.
ഗേറ്റിന് മുന്നില്‍ ആളുകൂടുന്നത് തടയാന്‍ മാത്രമാണ് നിലവില്‍ ഹിജാബ് ധരിച്ചവരെ കോളേജിലേക്ക് പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ കുട്ടികളെ ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂ എന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ രാമകൃഷണ ജിജെ ആവര്‍ത്തിക്കുന്നത്.എന്നാല്‍ ഹിജാബ് ഒഴിവാക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥിനികള്‍.
കോളേജില്‍ ഹിജാബ് വിലക്കിയതിനെതിരെ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ധരിച്ചവരെ പ്രത്യേക ക്ലാസ്മുറിയില്‍ ഇരുത്തിയത്.
