ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. ഉമ്മൻ ചാണ്ടിയെ ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആന്റിബയോട്ടിക് ചികിൽസയാണ് നൽകുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടർചികിത്സ. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നു രാവിലെ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *