രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. പറയുന്ന കാര്യം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇതെന്നും മന്ത്രി അവകാശപ്പെട്ടു.2031 ആകുമ്പോഴേക്ക് കേരളത്തിലെ ജനസംഖ്യയില്‍ 70 ശതമാനം ആളുകളും നഗരങ്ങളിലേക്ക് ചേക്കേറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നഗരവല്‍ക്കരണത്തെയും സാമ്പത്തിക വളര്‍ച്ചയെയും സമന്വയിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രൊപൊളീറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വർഷങ്ങളിർ കൂടുതൽ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *