എയർപോർട്ട് കമ്മിഷണറേറ്റും, മുംബൈ കസ്‌റ്റംസ് സോൺ-III യും ചേർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) നിന്ന് മൂന്ന് വ്യത്യസ്‌ത കേസുകളിലായി 1.14 കോടി വിലമതിക്കുന്ന 2.08 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.ചൊവ്വ (05-03-2024), ബുധൻ (06-03-2024) ദിവസങ്ങളിലായാണ് സ്വർണം പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. വസ്‌ത്രങ്ങൾ, ചെക്ക് – ഇൻ ബാഗുകൾ, ഡോർ മാറ്റുകൾ, ഡസ്‌റ്റ്ബിൻ ബാഗ് റാപ്പുകൾ, ഹാൻഡ്ബാഗുകൾ എന്നിവയിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്നാണ് കസ്‌റ്റംസ് നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *