കൊടിയത്തൂര്‍ : കഴുത്തൂട്ടിപുറായ ഗവ.എല്‍ പി സ്‌കൂള്‍ വര്‍ഷാന്ത്യ വിദ്യാഭ്യാസ കാര്‍ണിവല്‍ ‘ദ മാജിക് ഇയര്‍’ ശ്രദ്ധേയമായി. പ്രതിഭാദരം, പഠനോത്സവ പ്രദര്‍ശനം, സ്‌കൂള്‍ ആര്‍ട്‌സ് ,കെ ജി ഫെസ്റ്റ് തുടങ്ങിയ വേറിട്ടതും വൈജ്ഞാനികവുമായ പരിപാടികള്‍ അരങ്ങേറി.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം ടി റിയാസ് മുഖ്യാതിഥിയായി. മുന്‍ പ്രധാനധ്യാപകന്‍ പി എ ആസാദ് മുഖ്യപ്രഭാഷണം നടത്തി. മാവൂര്‍ ബി ആര്‍ സി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ പി സഫിയ അനുമോദന ഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത്, എം പി ടി എ ചെയര്‍പേഴ്‌സന്‍ ജുവൈരിയ ശഫ്രീന്‍,ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ് വി പി ഷമീറ ,സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ബിഷ്ര്‍ , ഡെപ്യൂട്ടി ലീഡര്‍ സഹന്‍ മുഹമ്മദ്, കലഹെഡ് മുഹമ്മദ് ഹാദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും പുതിയ സ്‌കൂള്‍ പദ്ധതി ‘മാന്ത്രിക ചെപ്പ്’ സമര്‍പ്പണവും ഫരീദ പൊക്കുന്ന് നിര്‍വഹിച്ചു. സ്‌കൂള്‍ പ്രതിഭകള്‍, എല്‍ എസ് എസ് – അല്‍ മാഹിര്‍ -ഉപജില്ല മേളകള്‍ വിജയികള്‍ക്കുള്ള ട്രോഫികളും മെമന്റോകളും പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വിതരണം ചെയ്തു. സീനിയര്‍ അസി. സി അബ്ദുല്‍ കരീം സ്വാഗതവും എസ് എം സി ചെയര്‍മാന്‍ ശിഹാബ് തൊട്ടിമ്മല്‍ നന്ദിയും പറഞ്ഞു.