കോഴിക്കോട് : നഗരത്തിൽ വിൽപനക്കായി കൊണ്ട് വന്ന എം.ഡി എം.എ യുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.
അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് കെ പി ഹൗസിൽ മുനാഫിസ്കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ.കെ (26) , ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർമാരായ ലീല എൻ , സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി
50.950 ഗ്രാം എം ഡി എം എ പിടികൂടി.മാവൂർറോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽ നിന്നാണ് 14.950 ഗ്രാം എം ഡി എം എയായി മുനാഫിസിനെ പിടികൂടുന്നത്. എം.ടെക് വിദ്യാർത്ഥിയും, ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ 700 ഗ്രാം MDMA പിടിച്ചതിന് ഇയാൾക്ക് ബംഗളൂരിലും , ആഷി ഷുമായി പിടി കൂടിയതിന് ദുബായിലും കേസുണ്ട്.
നാലര വർഷം ദുബായ് ജയിലിലും , 8 മാസം ബംഗളൂർ ജയിലിലും ഉണ്ടായിരുന്നു. ബംഗളൂരിൽ എത്തുന്ന യുവതി യുവാക്കൾക്ക് ലഹരി എത്തിച്ച് കൊടുക്കുന്ന രീതിയും ഉണ്ട്. ടോണി എന്ന പേരി ലാണ് ഇയാൾ ബംഗളൂരുവിലെ ലഹരി കച്ചവടക്കാരിൽ അറിയപെടുന്നത് ‘ഏഴ് ഭാഷ സംസാരിക്കുന്ന മുനാഫിസ് ഏത് നാട്ടുകാരൻ എന്ന് പിടി കൊടുക്കാതെ ബംഗളൂരുവിൽ താമസിച്ച് ലഹരി കച്ചവടം നടത്തുകയായിരുന്നു
ധനൂപിനെയും , അതുല്യയെയും , കോഴിക്കോട് അരയടത്തു പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് – 36 ഗ്രാം എം ഡി എം.എ യായി പിടിക്കൂടുന്നത്. ബംഗളൂരുവിൽ നിന്നാണ് ഇവർ എം.ഡി എം എ കൊണ്ട് വന്നത്. മുമ്പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ഹരിമരുന്നിൻ്റെ കാരിയർ ആയി വന്നതായുള്ള സൂചനയിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും ലോഡ്ജിൽ നിന്ന് പിടിയിലാവുന്നത്. ബംഗളൂരിൽ നിന്നും കഞ്ചാവുമായി പിടികൂടിയതിന് ധനൂപിന് ബംഗളൂരുവിൽ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ജയിൽ നിന്നും ഇറങ്ങിയത്.പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ ആർക്കൊ കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളി കളെന്നും വിശദമായി പരിശോധിച്ച് അന്വേ ക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത് , അബ്ദുറഹ്മാൻ കെ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , ലതീഷ് എം.കെ സരുൺകുമാർ പി.കെ , ഷിനോജ് , എം, ശ്രീശാന്ത് എൻ.കെ , അഭിജിത്ത് പി , അതുൽ ഇ വി , , മുഹമദ്ദ് മഷ്ഹൂർ കെ.എം , , നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഹസീസ് , സന്തോഷ് , എസ് പി ഒ മാരായ രാകേഷ്, ഹരീഷ് കുമാർ ,ശിഹാബുദ്ധീൻ , ബിജു , രതീഷ് , സോമിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *