
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സിക്ക് നിവേദനം നൽകി. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഉവൈസ് ഖാനാണ് പ്രതിയ്ക്കായി ഹാജരായത്. പാർട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടിയാണ് പരാതി നൽകിയത്.പ്രതിക്ക് വേണ്ടി ഉവൈസ് ഖാൻ ഹാജരാകാതിരിക്കാനുള്ള നിർദേശം നൽകണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച പരാതിയിൽ ആവശ്യപ്പെടുന്നു.
