ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റോഡിന്റെ പേര് സ്വന്തം നിലയ്ക്ക് മാറ്റി ബിജെപി നേതാക്കള്‍. ബിജെപി രാജ്യസഭാ എംപി ദിനേശ് ശര്‍മ്മയും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജാറുമാണ് പേര് മാറ്റിയത്. ‘തുഗ്ലക് ലെയിന്‍’ എന്നത് ‘സ്വാമി വിവേകാനന്ദ മാര്‍ഗ്’ എന്നാക്കി മാറ്റി. ഗൂഗിളില്‍ സ്ഥലത്തിന്റെ പേര് സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് കാണിക്കുന്നു എന്നാണ് ബിജെപി വിശദീകരണം.
മുഗള്‍ രാജാക്കന്മാരുടെ പേരുകള്‍ ഡല്‍ഹിയിലെ റോഡുകളില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മുന്‍പും ബിജെപി നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാജ്യസഭാ എംപി ദിനേശ് ശര്‍മയും കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുജാറൂം സ്വയം ഡല്‍ഹിയിലെ റോഡിന്റെ പേര് മാറ്റിയത്. സമീപത്തെ വീടിന്റെ നെയിംപ്ലേറ്റുകളില്‍ സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നാണ് കുറിച്ചിരിക്കുന്നത്.