അരൂർ; ആലപ്പുഴ എരമല്ലൂരിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ആണ് നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. രാവിലെ 11.10ഓടെയാണ് അപകടം. ബസിൽ 40 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 23 പേർക്ക് പരുക്കുണ്ട്. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും ഏതാനും പേരെ തുറവൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 5 പേർക്കു സാരമായ പരുക്കുണ്ട്. ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *