മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്ക് പോകും വഴി കാണാതായ പൂച്ചയെ കണ്ട് കിട്ടി.മുട്ടാഞ്ചേരി സ്വദേശി അനിൽ കുമാറിന്റെ പൊന്നോമനയായ വളർത്ത് പൂച്ച കുട്ടുമണിയെയാണ് ഇന്ന് രാവിലെ കണ്ട് കിട്ടിയത്.മുട്ടാഞ്ചേരിയിൽ നിന്ന് പൂച്ചയെ ലഭിച്ച വ്യക്തി ജനശബ്ദത്തിൽകണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ വാർത്തയിൽ കണ്ട നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

മുട്ടാഞ്ചേരിയിൽ നിന്ന് വരട്ടിയാക്കിലേക്ക് പെങ്ങളുടെ വീട്ടിലേക്ക് പോകും വഴിയാണ് അനിൽ കുമാറിന് പൂച്ചയെ നഷ്ടമായത്. കൂട്ടിലാക്കി ഓട്ടോയുടെ പുറകിൽ വെച്ച പൂച്ചയെ വീട്ടിലെത്തി നോക്കുമ്പോൾ കാണാതെയാകുകയായിരുന്നു. ഏറെ ഓമനിച്ചു വളർത്തിയ പൂച്ചയെ കാണാതായ സങ്കടത്തിലായിരുന്ന അനിൽ കുമാറും കുടുംബവും ഇപ്പോൾ ഏറെ സന്തോഷത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *