കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതി കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇനി വീടുകളിലേക്ക്. ആദ്യഘട്ടത്തില്‍ ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇത് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കൈമാറിയാകും പദ്ധതി നടപ്പിലാക്കുക. ദിവേസന ഒന്നര ജിബി ഡാറ്റയാണ് ഓരോ വീടുകളിലേക്കും അനുവദിച്ചിരിക്കുന്നത്. സെക്കന്റില്‍ 10 മുതല്‍ 15 വരെ എം.ബി വരെയാകും വേഗത.
കെ-ഫോണുമായി ബന്ധപ്പെട്ട പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ബി.പി.എല്‍ കുടുംബങ്ങളിലേക്ക് ഇന്‍ര്‍നെറ്റ് കണക്ഷന്‍ എത്തിക്കുക. ഓരോ ജില്ലയിലും ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ സേവനദാതാക്കളെ കണ്ടെത്താനാണ് ശ്രമം. അതിനായി മൂന്നു വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നവരെയാകും പരിഗണിക്കുക.