സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് എക്സൈസ് ഇന്റലിജന്‍സ് വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. ബീവറേജ് ഔട്ട്ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ വ്യാജ മദ്യ വില്‍പ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകളിടലടക്കം എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി.
രണ്ടാഴ്ചയായി എക്സൈസിന്റെ കരുതല്‍ നടപടികള്‍ തുടരുകയാണ്. വ്യാജ മദ്യ ലോബികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വ്യാജമദ്യ കേസുകളില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്. എക്സൈസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വ്യാജമദ്യ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ രണ്ടാഴ്ചയായി റെയിഡ് നടന്നുവരുന്നു. ബാറുകളിലെ മദ്യവില്‍പനയും നിരീക്ഷണത്തിലാണ്.
വിലകുറഞ്ഞ മദ്യത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യാജമദ്യം ഒഴുകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണ സംഘങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.