തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നാളെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചുഴിക്കാറ്റായി മാറാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാനാണ് സാധ്യത.

മെയ് പത്തോടെ ചുഴലി്കാറ്റ് വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേരും. പിന്നീട് ദിശ മാറി ഒഡിഷ തീരത്തിന് സമീപത്തേക്ക് നീങ്ങാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ആവശ്യമെങ്കില്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘത്തെ വിന്യസിക്കും. തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *