എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രി മിണ്ടാത്തത് വലിയ പ്രശ്നം എന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രതികരിച്ചത്. അതിനാൽ, വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞ് കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി.
കെൽട്രോൺ ഒരു പൊതുമേഖലാ സ്ഥാപനം ആണ്. നിയമപരമായ നടപടികളിലൂടെയാണ് കെൽട്രോൺ ഉപകരാർ നൽകിയിട്ടുള്ളത്. കെൽട്രോൾ ഉണ്ടായ അന്ന് മുതൽ പല കരാറുകളിലും ഉപകരാർ നൽകിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ചട്ടവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ പുറത്ത് വരട്ടെ എന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഉപകരാറുകൾ അന്വേഷിക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
