തിരുവനന്തപുരം :എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടെല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടികാണിച്ചു. യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഓരോ ദിവസവും പ്രതിപക്ഷം പറയുന്നത് വ്യത്യസ്തമായ വിവരങ്ങളാണ്. അതിൽ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങൾ വിചിത്രവും. 100 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. എന്നാൽ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നത് 132 കോടിയുടെ അഴിമതിയെന്നാനെന്നും. ആദ്യം ഈ വിഷയത്തിൽ പ്രതിപക്ഷം യോജിപ്പിൽ എത്തട്ടെയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകൾ സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചുവെന്നും ആവശ്യമായ തിരുത്തലുകൾ ബന്ധപ്പെട്ട കമ്മിറ്റികൾ ചെയ്യുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *