മാഹി: മാഹിയുടെ ഭാഗമായ പന്തക്കൽ മൂലക്കടവ് പെട്രോൾ പമ്പിൽനിന്ന് കുഴൽക്കിണർ സാര ഗ്രികൾ അടങ്ങിയ ലോറിയിൽ ഡീസൽ കടത്തവെ കേരള അതിർത്തിയിൽ കോപ്പാലത്ത് പിടികൂടി.

തലശ്ശേരി ഡിവൈ.എസ്.പി സിബി ടോം, ന്യൂ മാഹി എസ്.ഐ യു.കെ. അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അനധികതമായി കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് മുന്നോടെയാണ് സംഭവം.

ലോറി ഡൈവർ പട്ടാമ്പി സ്വദേശി വി.ജെ. ഷൗക്കത്തലിയെയും ലോറിയിലുണ്ടായിരുന്ന സഹായി ഇതര സംസ്ഥാനക്കാർ നായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *