കണ്ണൂരിൽ ആംബുലൻസ് അപകടത്തിൽ മൂന്നു പേർ മരിച്ചു. കണ്ണൂർ മുണ്ടയാട് ഇളയാവൂരില്‍ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആംബുലൻസ് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു.

ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദനക്കാംപാറ സ്വദേശി ബെന്നിയാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *