കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്‍ജുന്‍ ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഡിഐജിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടി.

Leave a Reply

Your email address will not be published. Required fields are marked *