കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ഇയാളെ ഇന്ന് കൊച്ചിയിലെത്തിക്കും. ബീഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രമാത്തിലുള്ള സോനു കുമാര്‍ മോദിയാണ് രഖിലന് തോക്ക് നല്‍കിയത്. ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു.

രഖില്‍ കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് വാങ്ങിച്ചത് ബിഹാറില്‍ കള്ളത്തോക്ക് ഉണ്ടാക്കുന്നവരില്‍ നിന്നാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അറുപതിനായിരം രൂപ നൽകിയാണ് രഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രഖിലിനെ മുനവറില്‌ എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്.കോതമംഗലം എസ്.ഐ. മാഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനു കുമാറിനെ പിടികൂടിയ്ത. ബിഹാര്‍ പൊലീസിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സോനു കുമാറിനെ ഇന്നലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജൂലൈ 31-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന മാനസയെ താമസിക്കുന്ന വീട്ടില്‍ എത്തിയാണ് രഖില്‍ കൊലപ്പെടുത്തിയത്. പിന്നാലെ രഖിലും ജീവനൊടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *