കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം. 21 പേരുടെ ജീവൻ അപഹരിച്ച അപകടത്തിന്റെ കാരണം ഇപ്പോഴും അവ്യക്തത തുടരുന്നു. അപകടത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.അപകടകാരണം പഠിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ ഇത് വരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതേതുടർന്ന് അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഇരകൾക്കുള്ള നഷ്ട പാരിഹാരം വൈകുകയാണ്.

2020 ആഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത 10 റൺവേയിൽ. ക്യാപ്​റ്റനും സഹ പൈലറ്റും ഉൾപ്പെടെ 21 ജീവനാണ്​ പൊലിഞ്ഞത്​.വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി എന്നായിരുന്നു ആദ്യം കരുതിയത്​. ഓടിയെത്തിയവർ കണ്ടത്​ രണ്ടായി പിളർന്ന വിമാനമാണ്​. കോവിഡ്​ വകവെക്കാതെ കേര​ളമൊന്നടങ്കം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്​ ലോകത്തിന്​ മാതൃകയായിരുന്നു.

ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. 174 മു​തി​ർ​ന്ന​വ​രും 10 കു​ട്ടി​ക​ളും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തില് മരിച്ചത്.

165 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ 22 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഇവർ എല്ലാം പല തവണയാണ് ശസ്ത്രക്രിയകൾക്ക് വിധേയരായത്. അപകടത്തിന് മുൻപുള്ള ജീവിതത്തിലേക്ക് ഇവരിൽ പലർക്കും ഇനി മടങ്ങാനാവില്ല. അത്ര മാത്രം വേദന സഹിച്ചാണ് പലരും കഴിയുന്നത്.അ​പ​ക​ടം ന​ട​ന്ന്​ ഒ​രു വ​ർ​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇതിനാല്‍ തന്നെ കരിപ്പൂരിലെ റണ്‍വേ വികസനമടക്കം സ്തംഭനാവസ്ഥയിലാണ്. ദുരന്തമുണ്ടായതിന് പിന്നാലെ നിര്‍ത്തിവച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *