ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് മന്ത്രി വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയത്. മന്ത്രിയെ യുവതിയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കിരണിനെതിരെ നടപടിയെടുത്തതെന്നും ഇയാൾ പ്രൊബേഷൻ പൂർത്തിയാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നടപടിയ്‌ക്കെതിരെ സുപ്രീം കോടതി വരെ പോകാനുള്ള അവകാശം കിരണിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിസ്മയ മരിച്ച് രണ്ടാഴ്ചക്ക് ശേഷം ഗതാഗതമന്ത്രി ആന്റണി രാജുവിനെ കണ്ടിരുന്നു. കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അവനുള്ള ഡിസ്മിസ് ഓര്‍ഡര്‍ അടിച്ചിട്ടേ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ എന്നാണ് മന്ത്രി ആന്റണി രാജു സാര്‍ അന്ന് പറഞ്ഞത്. എന്ന് മന്ത്രി പറഞ്ഞിരുന്നതായും പിതാവ് ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.

നാൽത്തിയഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *