എറണാകുളത്ത് ആറു വയസുള്ള മകനെ അമ്മ കെ.എസ്.ആര്.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു.നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. മഴുവന്നൂരിലാണ് സംഭവം. ബസ് കാത്തുനില്‍ക്കുന്നതിനിടെ അമ്മ കുട്ടിയെ ബസിനടിയിലേക്ക് തള്ളിയിട്ടെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.നാട്ടുകാര്‍ ഇടപെട്ട് ബസ് നീങ്ങുന്നതിന് മുമ്പ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
അഞ്ച് മക്കളുണ്ട്, കുട്ടിയെ വളര്‍ത്താന്‍ കഴിയില്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. നേരത്തെ കുട്ടിയെ ഒരു ബാലമന്ദിരത്തിലാക്കുകയും അവിടെ നിന്ന് കുട്ടി അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തിയാതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളായ നാട്ടുകാരുടെ മൊഴിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.