പൊറോട്ടക്ക് സൗജന്യമായി കറി നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരന് നേരെ ആക്രമണം. ഹോട്ടൽ സപ്ലയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിഹാ സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
രാത്രി ഒന്‍പതരയോടെയാണു മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. ഇവര്‍ക്കു പൊറോട്ട നല്‍കിയപ്പോള്‍ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സംഘം ഇതര സംസ്ഥാനക്കാരനായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ തൊഴിലാളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *