തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സ്പീക്കറുടെ കുറിപ്പിൽനിന്ന്:

തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽ തെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *