കോടതിയിൽ എത്തിച്ച കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികൾ അക്രമാസക്തരായി. കൈയിലെ വിലങ്ങ് ഉപയോഗിച്ച് കോടതിയിലെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.
2016 ജൂൺ 15 നാണ് കൊല്ലം കളക്ട്രേറ്റിൽ സ്ഫോടനം നടന്നത്..അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ ,ഷംസുദ്ദീൻ എന്നീ പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയിൽ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്.പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് വേറെ കേസെടുക്കും. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *