ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എന്‍.ശക്തന്‍ തുടരണമെന്ന് ശശിതരൂര്‍ എംപി പറഞ്ഞു. ശക്തനെ തല്‍ക്കാലത്തേക്ക് ലഭിച്ചത് ഭാഗ്യമാണ്. പുനഃസംഘടന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ആയെന്ന് ശശി തരൂര്‍ പറഞ്ഞു.

വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവെച്ചതിനെ തുടര്‍ന്നാണ് ശക്തന്‍ ഈ പോസ്റ്റിലേക്ക് താത്കാലികമായി നിയമിക്കപെടുന്നത്. നിര്‍ണായക സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ള ശക്തന്‍ ഈയൊരു ചെറിയൊരു സ്ഥാനത്തിരിക്കാന്‍ വലിയ മനസ് കാണിച്ചു അതുകൊണ്ട് ശക്തന്‍ തന്നെ തുടരട്ടെ എന്നാണ് ശശിയുടെ നിലപാട്.

കഴിഞ്ഞ ദിവസമാണ് ശശി തരൂര്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി ഡല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തിയത്. ദീപാദാസ് മുന്‍ഷി ഉള്‍പ്പടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ശശി തരൂരിന് പറയാനുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *