സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍, രാത്രി കര്‍ഫ്യൂ എന്നിവ പിന്‍വലിച്ചു . ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.

ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കുമെന്ന ഭീതിയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചത്ര രോഗ വ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്ച വിവിധ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനയില്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *