ഇരുചക്ര വാഹനങ്ങളിലെ കുടചൂടിയുള്ള യാത്ര ശിക്ഷാർഹമാക്കി ഗതാഗത കമീഷണറുടെ ഉത്തരവ്.അപകടം വർധിച്ച സാഹചര്യത്തിലാണ് നിയമം കർക്കശമാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.ഇത്തരത്തിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ആയിരം രൂപ മുതൽ പിഴ വാങ്ങാനും തീരുമാനിച്ചതായി ഉത്തരവിൽ പറയുന്നു.ഇതേ കുറിച്ച് ഗതാഗത വകുപ്പ് ഒരു പഠനം നടത്തിയിരുന്നു ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു.

ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *