മലപ്പുറം: ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയെടുത്ത ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ് പിടികൂടി.
നിക്ഷേപകരുടെ അടുത്ത് നിന്നും കൂടുതൽ പലിശ വാഗ്ദാനം ചെയ്തും ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സഹോദരന്റെയും ബന്ധുക്കളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് 17 കോടി രൂപ ട്രാൻസർ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഒരു മാസമായി ഒളിവിൽ കഴിഞ്ഞു വരുന്ന പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി പേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ഡിവൈ എസ്പി യുടെ നിർദ്ദേശപ്രകാരം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും മലപ്പുറം DANSAF ടീമും ചേർന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *