വടക്കഞ്ചേരി ബസ്സപകടത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി.റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് ശ്രീജിത്തിനോട് കോടതിക്ക് മുന്നില്‍ വിശദീകരിച്ചു. റോഡ്‌ സേഫ്റ്റി കമ്മീഷണറുടെ പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈന്‍ ട്രാഫിക് സംവിധാനം ഉടന്‍ നടപ്പാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയില്‍ പറഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാമെന്നും ട്രാൻസ്പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കാനാവില്ല. റോഡില്‍ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ നടക്കുന്നത്? ട്രാഫിക് നിയമലംഘനം അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ വേണം. ലൈന്‍ ട്രാഫിക്കിനെ കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് ലൈന്‍ ട്രാഫിക്ക് ഉടന്‍ നടപ്പിലാക്കണം. ഇതൊരു പുതിയ തുടക്കമാണ്. അത് എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ഷൊര്‍ണൂര്‍ പാലക്കാട് കുന്നംകുളം തൃശൂര്‍ എന്നീ റൂട്ടുകളില്‍ ബസ്സുകള്‍ ചീറിപ്പായുകയാണ്. ഇതിന് എന്താണ് നടപടിയെന്ന് കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ചോദിച്ചു.

വെള്ളിയാഴ്ച മാത്രം 96 ബസ്സുകള്‍ക്കെതിരേ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി അപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എസ്. ശ്രീജിത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *