യൂറോപ്പ് സന്ദർശനത്തിനിടയിൽ നോർവെയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഒരു ചോദ്യമുയർത്തി രണ്ടാം ക്ലാസ്സുകാരി. കേരളത്തിൽ വന്ന സമയത്ത് മിഠായി കവർ ഇടാൻ ഒരു വേസ്റ്റ് ബിൻ നോക്കിയിട്ട് കണ്ടിസല്ലെന്നും അടുത്ത വരവിന് അതിൽ മാറ്റമുണ്ടാകുമോ എന്നായിരുന്നു ചോദ്യം. നോർവെയിലെ മലയാളി അസോസിയേഷൻ ‘നന്മ’ നടത്തിയ സമ്മേളനത്തിൽ വച്ച് ഒരു രണ്ടാം ക്ലാസുകാരിയാണ് ഈ ചോദ്യമുന്നയിച്ചത്.

രണ്ടാം ക്ലാസുകാരിയുടെ കൊച്ചുചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു. കാലങ്ങൾക്ക് മുൻപ് രണ്ട് അക്കാദമിഷ്യന്മാർ സിംഗപ്പൂരിൽ ടിക്കറ്റ് റോഡിൽ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാർത്ഥികൾ അമ്പരന്നുപോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവർ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് കഥ.

ഇതാണ് മാലിന്യ അവബോധം. ഈ അവബോധം മലയാളികൾക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കയ്യടികളോടെയാണ് വേദി സ്വീകരിച്ചത്.

സമ്മേളനത്തിൽ മണിക്കൂറുകളോളം മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർത്ഥിയായിരുന്നു സീമ സ്റ്റാൻലി എഴുതിയ പുസ്തകവും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇതാദ്യമായാണ് നോർവെയിൽ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *