ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇത് ഒരു ഗൂഡലോചനയുടെ ഭാഗമാണ് എന്ന് തെളിഞ്ഞു.സൂത്രധാരനെ കയ്യോടെ പിടികൂടി .ഗൂഡലോചനയിൽ വ്യക്തികളുണ്ട് മാധ്യമ സ്ഥാപനങ്ങളുണ്ട്.ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി.ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു.സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു.അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി.സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കുടുംബയോഗങ്ങൾക്ക് തുടക്കമായി. ഇന്ന് ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി. മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. എംവി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ തളിപറമ്പ് നിയോജക മണ്ഡലത്തിലെ കുടുംബയോഗങ്ങൾക്കും ഇന്ന് തുടക്കാമാകും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
