തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിച്ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ബുധനാഴ്ചയോടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിനു പുറമേ ലക്ഷദ്വീപ് മുതല്‍ തെക്കന്‍ കേരള തീരം വരെ ന്യൂനമാര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മഴ ശക്താമാകാനുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടല്‍ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *