തിരുവനന്തപുരം: തിരുവോണം ബംപർ ഭാഗ്യക്കുറി ജേതാവ് ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപർ അടിച്ചത്.

മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബംപർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും പണം ആവശ്യപ്പെട്ട് ആളുകൾ എത്തിയിരുന്നു. ഇതാവാം ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണമെന്ന് കരുതുന്നു. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *